പൊന്‍കുന്നം: ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് തെറ്റായ പ്രചാരണം നടത്തി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍ഡിഎയുടെ മുന്നേറ്റത്തെ തകര്‍ക്കാനാണ് കോണ്‍ഗ്ര സും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ന്യൂനപക്ഷ മോര്‍ച്ച പൊന്‍കുന്നത്ത് നടത്തിയ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ താല്‍പര്യം നോക്കിയല്ല മോദി സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ നട പ്പാക്കുന്നത്. ഇത്തരം പരാതികള്‍ ഒരിടത്തും ഉണ്ടായിട്ടില്ല. ലൗജിഹാദ് വിഷയത്തില്‍ സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ക്രൈസ്തവ സമുദായത്തിന്റെ ആശങ്കയാണ് ജോസ് കെ.മാണി പറഞ്ഞത്.
എന്നാല്‍ വിഷയത്തില്‍ ഉറച്ചുനില്‍ക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ജോസ് കെ. മാണി പിന്മാറി. നട്ടെല്ലില്ലാത്ത ഇത്തരം നേതാക്കളാണോ ജനങ്ങളെ നയിക്കേണ്ടതെന്ന് ചി ന്തിക്കണം. ജെസ്‌നയെ കാണാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചര്‍ച്ചചെയ്യാന്‍ പോ ലും ആരും തയ്യാറാകുന്നില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച മണ്ഡ ലം പ്രസിഡന്റ് സജി വള്ളോത്യാമല അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് നോ ബിള്‍ മാത്യു ആമുഖ പ്രഭാഷണം നടത്തി. വിനിതാ ഹരിഹരന്‍, മനോജ് മാത്യു തുട ങ്ങിയവര്‍ സംസാരിച്ചു.