ഈരാറ്റുപേട്ടയിലെ അമ്മ വീട്ടിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ഇടക്കു ന്നം സ്വദേശിയായ വിദ്യാർത്ഥി ആറ്റിൽ മുങ്ങി മരിച്ചു. പാറത്തോട് ഇടക്കുന്നം മഠത്തി പറമ്പിൽ ഫൈസൽ റാഹത്ത് ദമ്പതികളുടെ മകനായ ആദിലാണ് (14) മരിച്ചത്. പാറ ത്തോട് പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച ആദിൽ.ചൊവ്വാഴ്ച്ച വൈകിട്ട് ആറരയോടെ തൊടുപുഴ ഈരാറ്റുപേട്ട റോഡിലെ ഈലക്കയത്തിലാണ് അപകടമുണ്ടായത്. ഇതിന് സമീപമുള്ള അമ്മയുടെ വീട്ടിലെത്തിയ തായിരുന്നു വിദ്യാർത്ഥി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഈരാറ്റു പേ ട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലമ്പ്ര അസംപ്ക്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ ആദില സഹോദരിയാണ്. മൃത ദേഹം പാലായിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ.