എരുമേലി – കണയങ്കവയൽ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊ ണ്ട് കോൺഗ്രസ്‌ കണയങ്കവയൽ – ചെറുവള്ളിക്കുളം വാർഡ് കമ്മിറ്റികളുടെ നേതൃത്വ ത്തിൽ ബസ് ഡിപ്പോ കേന്ദ്രം ഉപരോധിച്ചു. നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും യാത്ര ചെയ്യുന്ന കാലത്തെയുള്ള ബസ് സർവീസ് നിർത്തലാക്കിയത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. ഇതിൽ പ്രധിഷേധിച്ചാണ്‌ നൂറുകണക്കിന് ആളുകൾ എരുമേ ലി പാലം ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തി, ബസ് ഡിപ്പോ ഉപരോധിച്ചത്. ഓഫീസി നുള്ളിലേക്ക് കയറുവാൻ ശ്രെമിച്ച UDF നേതാക്കളെ പോലീസ് തടഞ്ഞത് നേരിയ സംഘർ ഷത്തിനിടയാക്കി.

ഇതേതുടർന്ന് കോൺഗ്രസ്‌ നേതാക്കളും കൺട്രോളിങ് ഇൻസ്‌പെക്ടറുമായി നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കാമെന്ന് ഉറപ്പ്‌ നൽകിയതിനെ തു ടർന്ന് സമരം അവസാനിപ്പിച്ചു. ഉപരോധസമരം കെപിസിസി ജനറൽ സെക്രട്ടറി പി.എ സലിം ഉദ്ഘാടനം ചെയ്തു. ഡിസിസി അംഗങ്ങളായ വിസി ജോസഫ് വെട്ടിക്കാട്ട്, ഷാജ ഹാൻ മഠത്തിൽ, ജോൺ പി തോമസ്, മാഗി ജോസഫ്, ടിവി ജോസഫ്, സിടി മാത്യു, കെ. കെ ജനാർദ്ദനൻ, ജോസുകുട്ടി, വഹാബ്, തങ്കച്ചൻ, പ്രകാശ്, ഷാജി പുല്ലാട്ട്, എബിൻ കുഴി വേലി, ഷിനോജ്, കുട്ടിയച്ചൻ, രാമദാസ്, എബി പാലൂർകാവ്, കെജെ ജോസ്, എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു സംസാരിച്ചു.