മുണ്ടക്കയം: മുണ്ടക്കയം നായനാര്‍ ഭവനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍   ഇ കെ നായനാര്‍ അനുസ്മരണം നടന്നു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, റെജീനാറഫീക്ക്, എം ജി രാജു എന്നിവര്‍ സംസാരിച്ചു. മുണ്ടക്കയം ലോക്കല്‍ സെക്രട്ടറി സി വി അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ ഏരിയാ സെക്രട്ടറി കെ രാജേഷ് പതാക ഉയര്‍ത്തി.