കാഞ്ഞിരപ്പള്ളി ഉപജില്ല കലാമേളയുടെ മുന്നോടിയായി മുണ്ടക്കയം സി എം എസ് സ്കൂളിൽ നിന്നും ആരംഭിച്ച വിളംബര വാലി സിഎംഎസ് സ്കൂൾ മാനേജർ റവ. ഫാദർ അലക്സാണ്ടർ ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. മുണ്ടക്കയംസെന്റ് ജോസഫ് സ്കൂൾ, സി എംഎസ് സ്കൂൾ, ബിബിഎം ഐറ്റിഇ എന്നിവിടങ്ങളിൽ നിന്നായി ആകെ 500 ഓളം വി ദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും സാമൂഹിക സാംസ്കാരിക നേതാക്കളും റാലിയിൽ പങ്കെടുത്തു. 10 മണിക്ക് മുണ്ടക്കയം സെന്റ് ജോസഫ് സ്കൂളിൽ റാലി എ ത്തിച്ചേർന്നതോടെ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് പതാക ഉയ ർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.