പ്രശസ്ത സംഗീത സംവിധായകനും എ.കെ.ജെ.എം. സസ്‍കൂളിന്റെ ആദ്യകാല സംഗീ ത അധ്യാപകനുമായിരുന്ന ആലപ്പി രംഗനാഥിനെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുസ്മരി ച്ചു. അനുസ്മരണ യോഗത്തിൽ മുൻ PTA  പ്രസിഡന്റ് ബേബിച്ചൻ എർത്തയിൽ തന്റെ സുഹൃത്തായ ആലപ്പി രംഗനാഥിനെ അനുസ്മരിക്കുകയും അദ്ദേഹമൊത്തുള്ള തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
എ.കെ.ജെ.എം. മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ സ്കൂൾ പ്രി ൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല അധ്യക്ഷത വഹിച്ചു. ഒരു ബഹുമുഖ പ്രതിഭയാ യിരുന്നു ആലപ്പി രംഗനാഥ് എന്ന് ഫാ അഗസ്റ്റിൻ ഓർമിപ്പിച്ചു. കൃഷ്ണകുമാരി, സ്കൂൾ സം ഗീത അധ്യാപകനായ രാജു മാസ്റ്റർ എന്നിവർ സംസാരിച്ചു. അധ്യാപകനും ഗായകനുമാ യ എം.ൻ. സുരേഷ്ബാബു രംഗനാഥന്റെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു. അവിസ്മരണീയമായ ഗാനങ്ങൾ  നമുക്ക് സമ്മാനിച്ച് കട ന്നുപോയ ആ ബഹുമുഖ പ്രതിഭയുടെ ആത്മാവിന് നിത്യശാന്തിക്കു പ്രാർത്ഥനാമലരു കൾ സമർപ്പിച്ചുകൊണ്ട് യോഗം അവസാനിച്ചു.