കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളജിലെ ആദ്യ ബാച്ചുകളിലെ വിദ്യാർത്ഥി കളുടെയും അദ്ധ്യാപകരുടെയും സംഗമം 2023 ജനുവരി 21 ശനിയാഴ്ച്ച കോളജിൽ വ ച്ചു നടക്കും. 1965ൽ പ്രീഡിഗ്രി ബാച്ചുകളുമായിട്ടായിരുന്നു കോളേജിന്റെ ആരംഭം.

1965- 1967കാലഘട്ടത്തിൽ പ്രീഡിഗ്രി വിദ്യാർത്ഥികളായിരുന്നവരുടെ സംഗമമാണ് നടക്കുന്നത്. ഇപ്പോൾ വ്യത്യസ്ത പ്രദേശങ്ങളിലും ജീവിത മേഖലകളിലുമുള്ള ഈ പൂർ വ്വവിദ്യാർത്ഥികളെ ബന്ധപ്പെടാൻ ശ്രമിച്ചു വരുന്നു. ജേക്കബ് കെ ഇ, കടമപ്പുഴ കോഴി കുന്നേൽ (8137804640), ടോമി എൻ ടി നെല്ലരികയിൽ (9656830680), ജോണി ഈ ജെ എളൂക്കുന്നേൽ (9567540770) എന്നീ ആദ്യകാല വിദ്യാർത്ഥികളുടെയും പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെയും നേതൃത്വത്തിൽ കമ്മറ്റികൾ പ്രവർത്തനമാരംഭിച്ചു. വിശദാംശങ്ങൾക്ക് 9037462326 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.