കാഞ്ഞിരപ്പള്ളി ഉപജില്ലാ കലാമേളയില്‍ 562 പോയിന്റുകളോടെ ഒന്നാം സ്ഥാനം നേടി എ. കെ. ജെ.എം. സ്‌കൂള്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കി. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റീഫന്‍ സി. തടം എസ്.ജെയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ ത്തില്‍വച്ച് കലാപ്രതിഭകളെ അനുമോദിച്ചു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും എല്‍.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഈ മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ യോഗം ഉത്ഘാടനം ചെയ്യുകയും കലാ കായിക മേളകളില്‍ എ.കെ.ജെ. എം. സ്‌കൂള്‍ നേടിയ വിജയങ്ങളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. പ്രിന്‌സി പാള്‍ ഫാ. സല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ., പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാള ന്തന്തറ, പി.റ്റി.എ. പ്രസിഡന്റ് ജോഷി അഞ്ചാനാട്ട്, വൈസ് പ്രിന്‌സിപാള്‍ ഫാ.ആന്റു സേവ്യര്‍ എസ്.ജെ. എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട റിജോ വാളന്തന്ത റയെ യോഗത്തില്‍ അനുമോദിക്കുകയുണ്ടായി. കലോത്സവം കോര്‍ഡിനേറ്റര്‍മാരായ കെ. സി. ജോണ്‍, ബിനു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ മറ്റ് അധ്യാപകരും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്ന് ഫാ. സല്‍വിന്‍ അഗസ്റ്റി ന്‍ എസ്.ജെ. തന്റെ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.