കാഞ്ഞിരപ്പള്ളി ഉപജില്ല കലാമേളയ്ക്ക് ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് തിരി തെളിഞ്ഞു.സെൻറ് ജോസഫ് ഗേൾസ് സ്കൂളിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യ ൻ കുളത്തൂർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം ഡോ. എൻ ജയരാജ് ഉദ്ഘാട നം ചെയ്തു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറ് രേഖ ദാസ് മുഖ്യപ്രഭാഷണം നടത്തി. കലാ മത്സരത്തിന്റെ ഉദ്ഘാടനം ഫ്ലവേഴ്സ് ടിവി കോമഡിഷോ ഫെയിം ശിഹാബ് അ ലി നിർവഹിച്ചു. ജിനീഷ് മുഹമ്മദ് , ഷിജി, ബിൻസി മാനുവൽ, റസീനഎം, ബീന മേ രി ഇട്ടി, നാസർ മുണ്ടക്കയം, എഇഒ പി എച്ച് ശൈലജ, സിസ്റ്റർ ഇവൻറ് തുടങ്ങിയവർ സംസാരിച്ചു.