കാഞ്ഞിരപ്പള്ളി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ  17-ന്  കാഞ്ഞിരപ്പള്ളിയിൽ നി ന്നും ഈരാറ്റുപേട്ടയിലേക്കുള്ള ലോങ്ങ് മാർച്ച് നരേന്ദ്ര മോദി സർക്കാരിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റമായിരിക്കുമെന്ന് ആന്റോ ആന്റണി എം പി അഭി പ്രായപ്പെട്ടു. യു ഡി എഫ്  മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം. ലോങ്ങ് മാർച്ചിൽ  മണ്ഡലത്തിൽ നിന്നും ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു.

യു ഡി എഫ് മണ്ഡലം ചെയർമാൻ സ്റ്റനി സ്ലാവോസ് വെട്ടിക്കാട്ടിന്റെ അധ്യക്ഷതയിൽ   കെ.പി.സി.സി സെക്രട്ടറി പി എ സലിം, തോമസ് കല്ലാടൻ, അബ്ദുൾ കരിം മുസ്സലിയാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി എ ഷെമീർ, റോണി കെ ബേബി, കോൺഗ്രസ്  മണ്ഡലം പ്രസിഡൻറ് ജോബ് കെ വെട്ടം, റഹ്മത്തുള്ള കോട്ടവാതിൽക്കൽ, ഒ.എം.ഷാജി, നായിഫ് ഫൈസി, അബ്ദുൾ ഫത്താഹ്, മാത്യു കുളങ്ങര, പി.പി.എ സലാം, സിബു ദേവ സ്യ,ജെയിംസ് പെരുമ്മാക്കുന്നേൽ, ബിജു ചക്കാല, സിനി ജിബു, ഗ്രാമ പഞ്ചായത്തംഗങ്ങ ളായ ടോംസ് ആന്റണി, ഷീലാ തോമസ്  എന്നിവർ പ്രസംഗിച്ചു.