റെൻസ്‌ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” കെട്ടിട നിർമ്മാണ ചട്ടങ്ങ ൾ 2019 ” ബിൽഡിംഗ്‌ റൂൾ  ക്ലാസ്സ്‌ നടത്തി. റെൻസ്‌ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2020 ജനുവരി 11 തീയതി ശനിയാഴ്ച കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽ ടോപ് ഓഡിറ്റോറിയത്തിൽ വച്ച്  ” കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 ” എന്ന വിഷയത്തെ ആസ്പദമാക്കി  ബിൽഡിംഗ്‌ റൂൾ  ക്ലാസ്സ്‌ നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ്‌ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു.KILA & IMG ഫാക്കൽറ്റി യും, L.S.G.D  അസിസ്റ്റന്റ് എൻജിനീയറുമായ സഫീർ എസ് കരിക്കോട് ക്ലാസ്സ്‌ നയിച്ചു.
ജില്ലാ പ്രസിഡന്റ്‌ മനോജ്‌ വി സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കാ ഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ഷക്കീല നസീർ, ശ്രീകാന്ത് എസ് ബാബു, വിജയ കുമാർ, അബ്‌ദുൾ സലാം. അബ്‌ദുൾ മുനീർ,സി ചാത്തുണ്ണി, പി ജി ശ്രീകാന്ത് പങ്കപ്പാട്ട്, നന്ദകുമാർ എസ്, അനിൽ കെ മാത്യു, മുഹമ്മദ്‌ ഹനീഫ,ഫൈസൽ കെ എ, മുഹമ്മദ്‌ അഫ്സൽ, ഷിനോയ് ജോർജ്, എന്നിവർ പ്രസംഗിച്ചു.