എരുമേലി: നഗര രാവിന് അഴകേകിയ ചന്ദനക്കുട റാലി കാണാന്‍ പേട്ടക്ക വലയില്‍ തിങ്ങിനിറഞ്ഞത് നൂറുകണക്കിന് ആളുകള്‍. ഇന്നലെ രാത്രി ഏഴ രയോടെ ഘോഷയാത്രയ്ക്ക് പച്ചക്കൊടി വീശി ദേവസ്വംബോര്‍ഡ് പ്രസിഡ ന്റ് എം. വാസു തുടക്കംകുറിച്ചു.

എരുമേലിയെപ്പോലെ മതമൈത്രി ഉടയാതെ സൂക്ഷിക്കാന്‍, ചന്ദനക്കുടാ ഘോഷം പോലെ ഒരുമ നിറയുന്ന ആഘോഷങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ആന്റോ ആന്റണി എംപി പറഞ്ഞു. എരുമേ ലിയുടെ മതസൗഹാര്‍ദം സ്‌കൂളുകളുടെ പഠന സിലബസില്‍ ഉള്‍പ്പെടു ത്താന്‍ സര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. മൈത്രിയുടെ ഒരുമ പോലെ എരുമേലിയെ മാലിന്യരഹിതമാ ക്കാനും ഐക്യമുണ്ടാകണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ പ്രസംഗത്തി ല്‍ നിര്‍ദേശിച്ചു. ക്ഷേത്രത്തിന്റെ ചൈതന്യവും മസ്ജിദിന്റെയും പള്ളിയു ടെയും ധന്യതയും എരുമേലിക്ക് വലിയ കീര്‍ത്തിയാണ് നല്‍കുന്നതെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു.

ചന്ദനക്കുടാഘോഷ റാലിക്ക് തുടക്കമായി ചേര്‍ന്ന സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് അഡ്വ.പി.എച്ച്. ഷാജഹാന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ആലപ്പുഴ എഎസ്പി കൃഷ്ണകുമാര്‍, അസംപ്ഷന്‍ ഫൊറോന പള്ളി വികാരി റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, പി.കെ അബ്ദുള്‍കരീം, കെ.ആര്‍. അജേഷ്, വിവിധ സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ മൂന്ന് ഗജവീരന്മാരുടെ അകന്പടിയോടെയാണ് റാലി ആരംഭിച്ചത്. ചെണ്ടമേളം, ശിങ്കാരിമേളം, പീലിക്കാവടി, നീലക്കാവടി, അമ്മന്‍കുടം, പന്പമേളം, സഞ്ചരിക്കുന്ന മാപ്പിള ഗാനമേള എന്നിവ അകന്പടിയേകി. പേട്ടക്കവലയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, തഹസില്‍ദാര്‍ അജിത്കുമാര്‍, ഡിവൈഎസ്പി സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വലിയന്പല ജംഗ്ഷനില്‍ പോലീസ്, ആരോഗ്യ വകുപ്പുകള്‍, വ്യാപാരികള്‍ സംഘടനകള്‍ സ്വീകരണം നല്‍കി. വലിയന്പലത്തില്‍ പൂര്‍ണകുംഭം നല്‍കി ദേവസ്വം ഭാരവാഹികള്‍ ഘോഷയാത്രയെ സ്വീകരിച്ചു.