അടുക്കളതോട്ടവും പച്ചക്കറി തോട്ടവും നിർമ്മിക്കാനുള്ള  സഹായമൊരുക്കി മഹിളാ മോർച്ച പ്രവർത്തകർ. ചിറക്കടവ് പഞ്ചായത്തിലെ മഹിളാ മോർച്ച യൂണിറ്റുകളിൽ പച്ചക്കറി കൃഷി നടത്തുവാൻ താല്പര്യമുള്ള വനിതകൾക്കാണ് ഗ്രോ ബാഗും പച്ചക്കറി തൈകളുമടക്കം മഹിളാ മോർച്ച ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി നൽകുന്നത്.
വഴുതനയും വെണ്ടയും ചീനിയും പാവലും ചീരയുമൊക്കെ നൽകിയാണ് സ്വാശ്രയ സമ്പ ന്നമായ ഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ചിറക്കടവിലെ വനിതാ കൂട്ടായ്മ  കാൽവയ്ക്കുന്ന ത്.ലോക്ക് ഡൌൺ കാലമാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് മഹിളാ മോർച്ചയെ എത്തിച്ചത്.മഹിളാ മോർച്ച പ്രവർത്തകർക്ക് പച്ചക്കറി തൈകളും ഗ്രോബാഗുകളും പ ഞ്ചായത്തംഗം കെ. ജി കണ്ണൻ മഹിളാ മോർച്ച പ്രവർത്തകർക്ക് നൽകി ഉത്ഘാടനം ചെ യ്തു.
മഹിളാ മോർച്ച ചിറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്ന ശ്രീരാജ്, ജില്ലാ സെക്രട്ടറി ഉഷാ രാധാകൃഷ്ണൻ, പഞ്ചായത്ത്‌ സെക്രട്ടറി ശരണ്യ അനീഷ്‌, ബിജെപി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജി. ഹരിലാൽ തുടങ്ങിയവർ സംബന്ധിച്ചു.