കേന്ദ്ര സർക്കാരിൻ്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ കേരളാ സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ ഓഫീസി ലേക്ക് മാർച്ചും ധർണ്ണയും നടത്തി.സി പി ഐ എം കാത്തിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ സെക്രട്ടറി പി കെ നസീർ, വി എൻ പീതാംബരൻ, എ കെ തങ്കച്ചൻ, ഓമനാ ബാബു, ‘അജാസ് റഷീദ്, കെ എം ബേബി എന്നിവർ സംസാരിച്ചു.പേട്ട ഗവ.ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.