നദികളെ മാലിന്യമുക്തമാക്കാനും നീർച്ചാലുകൾ സുഗമമാക്കി, തടസ്സമില്ലാതെ ജല മൊഴകാനുമുള്ള  ഹരിത കേരളം മിഷന്റെ പദ്ധതിയായ തെളിനീരൊഴുകും  നവകേ രളം പരിപാടിയുടെ മുണ്ടക്കയം പഞ്ചായത്തുതല ഉദ്ഘാടനം  പഞ്ചായത്ത് വൈ. പ്ര സിഡണ്ട് ദിലീഷ് ദിവാകരൻ നിർവ്വഹിച്ചു.
സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ സി.വി. അനിൽകുമാർ, മെമ്പർമാരായ ജാൻസി തൊട്ടി പ്പാട്ട്, ഷിജി ഷാജി, എൻജിനീയർമാരായ ബെന്നി, മനീഷ്, കുടുംബശ്രീ, തൊഴില് റപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു ശാസ്ത്ര പ രിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.