കാഞ്ഞിരപ്പള്ളി: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021 -22 വാര്‍ഷിക പദ്ധതില്‍ ഉള്‍പ്പെ ടു ത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തു ന്നതിന്‍റെ ഭാഗമായി ആശുപത്രിക്ക് ഉപകരണങ്ങള്‍ കൈമാറി.

100 ബഡ് സൈഡ് ലോ ക്കർ, 140 കസേരകൾ, അഞ്ച് ലക്ഷം രൂപ വരുന്ന വാട്ടർ പ്യൂരി ഫയറും, കൂളറും ഉൾ പ്പെടെ 7.50 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ബ്ലോക്ക് പഞ്ചാ യത്ത് അശുപത്രിയ്ക്ക് നൽകിയത്.

ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്‌ ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ.എം. ശാന്തിക്ക് കൈമാറി. വാഴൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് മുകേഷ് കെ. മാണി അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാ ന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജി പാമ്പൂരി, ലത ഷാജന്‍, ബ്ലോക്ക് പഞ്ചായത്തം ഗങ്ങളായ രവീന്ദ്രന്‍ നായര്‍, മിനി സേതുനാഥ്, ലത ഉണ്ണികൃഷ്ണന്‍, ബിഡിഒ പി.എൻ. സുജിത്, നഴ്സിംഗ് സൂപ്രണ്ട്  പി.ജി. അംബിക എന്നിവർ സംസാരിച്ചു.