കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇനിയും നെൽക്കൃഷി നെഞ്ചിലേറ്റുന്ന എലിക്കും ഗ്രാമ പഞ്ചായത്തിലെ കാപ്പു കയം പാടശേഖരത്തിലെ നെൽകൃഷി കൊയ്ത്തുത്സവം നാടി ന്റെ തനിമയാർന്ന സാംസ്കാരികോത്സവമായി മാറി. കർഷകർക്കൊപ്പം പനമറ്റം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, എംജിഎം യുപിഎസ് എലിക്കുളം, കെവിഎൽപിഎസ് ഇള ങ്ങുളം, സെന്റ് മാത്യൂസ് എൽപിഎസ് എലിക്കുളം എന്നിവിടങ്ങളിലെ കുട്ടികളും, ര ക്ഷാകർത്താക്കളും അദ്ധ്യാപകരും ഒത്തുചേർന്നപ്പോൾ കൊയത്തുത്സവം കുട്ടികളു ടെ കാർഷിക പഠന പരിപാടികളിൽ ഗ്രാമപഞ്ചായത്തിന്റെ തനത് കാഴ്ചപ്പാട് പ്രകടിപ്പി ക്കുന്ന ഒന്നായി.

പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സിൽവി വിത്സൻ അ ദ്ധ്യക്ഷയായി.പാമ്പാടി കൃഷി അസി.ഡയറയക്ടർ ഡോ: ലെൻസി തോമസ് പദ്ധതി വി ശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ.രാധാകൃഷ്ണൻ, ബെറ്റി റോയ്, ജോമോൾമാത്യു, കാരക്കുളം ഉണ്ണിമിശിഹ പള്ളി വികാരി ഫാ. അഗസ്റ്റിൻ പുതു പ്പറമ്പിൽ,സ്ഥിരം സമിതി അദ്ധ്യക്ഷകളായ സൂര്യാ മോൾ,ഷേർളി അന്ത്യാംകുളം,അ സി: കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, അനൂപ് കെ.കരുണാകരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്, ആശാമോൾ, ദീപാ ശ്രീ ജേഷ്, കെഎം. ചാക്കോ,സിനി കാക്കശേരിയിൽ, ജയിംസ് ജീരകത്തിൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, യമുന പ്രസാദ്, പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്ക ൽ,സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ,കെ.സി. സോണി, രാജേഷ് കെ.രാജു, ജോസ് കൊല്ലംപറമ്പിൽ ,ജോർജ് മണ്ഡപത്തിൽ,ടിഎൻ കുട്ടപ്പൻ താന്നിക്കൽ,സാജൻ ചെഞ്ചേരിൽ ,ജോസ് പി.കുര്യൻ പഴേപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.