എലിക്കുളം : കൃഷിയറിവുകള്‍ കൃഷിയിടത്തില്‍ വെച്ചു നേരിട്ടനുഭവിച്ചറിയുന്നത് ല ക്ഷ്യമാക്കി എലിക്കുളം കൃഷിഭവന്‍, അത്മ-അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി – പാമ്പാടി ബ്ലോക്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പാമ്പോലി മിത്രം റസിഡ ന്റ്‌സ് അസോസിയേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന കൃഷിയിട വിദ്യാലയത്തിന് തുടക്കമായി.

തേനീച്ച വളര്‍ത്തല്‍ അടിസ്ഥാനവിഷയമാക്കി സമഗ്ര കൃഷിരീതികള്‍ ആറുദിവസം നീളു ന്ന പഠനക്യാമ്പില്‍ പരിചയപ്പെടുത്തും.പാലാ മീനച്ചില്‍ ബീ ഗാര്‍ഡന്‍സിലെ ബിജു ജോസ ഫ്,കൃഷി ആഫീസര്‍മാരായ ജി. ബാബുരാജ്,സിമി ഇബ്രാഹിം,ജെഫിന്‍ ജെ.എസ് എന്നി വര്‍ പഠനപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.പാമ്പോലി കാക്കനാട്ട് അപ്പച്ചന്റെ കൃഷി യിടത്തില്‍ എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യൂസ് മാത്യു പെരുമനങ്ങാട് അദ്ധ്യക്ഷത വഹിച്ചു.

എലിക്കുളം അസിസ്റ്റന്റ് കൃഷി ആഫീസര്‍ എ.ജെ. അലക്‌സ് റോയ് പദ്ധതി വിശദീകര ണം നടത്തി. ആത്മ പാമ്പാടി ബി.റ്റി.എം. ഡയാന സക്കറിയ, എ.റ്റി.എം. ആനി കെ. ചെറിയാന്‍, മിത്രം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ വി.എസ്. സെബാസ്റ്റിയന്‍ വെച്ചൂര്‍ ജോര്‍ജ്കുട്ടി പനച്ചിക്കല്‍, അപ്പച്ചന്‍ കാക്കനാട്ട് എന്നിവര്‍ പ്രസംഗിച്ചു