കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ജന.സെക്രട്ടറിയും, സിൻഡിക്കേറ്റംഗവുമായി രുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അഡ്വ. കെ പി ബഷീർ രചിച്ച എന്ന് വിശ്വസ്തയോടെ  എന്ന പുസ്തകം ബഷീറിന്റെ മാതാവ് പാത്തു കുഞ്ഞ് അബ്ദുൽ ഖാദറിന് കൈമാറി ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പ്രകാശനം ചെയ്തു. അഡ്വ.സെബാസറ്റ്യൻ കുള ത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളി ൽ നടന്ന സാംസ്കാരിക സംഗമത്തിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം. വി പി ഇസ് മായിൽ അധ്യക്ഷനായി. ടി.എ.ജോസഫ് മാസ്റ്റർ കോഴിക്കോട് പുസ്തകം പരിചയപ്പെടു ത്തി. ബ്ലോക്ക് പാഞ്ചായ ത്തഗം ഷക്കീല നസീർ, വിപി ഇബ്രാഹിം, പികെ നസീർ, സം ഘാടക സമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, സംഘാടക സമിതി കൺവീനർ അഡ്വ.എം എ റിബിൻ ഷാ, പബ്ലിസിറ്റി കൺവീനർ ഇക് ബാൽ ഇല്ലത്തു പറമ്പിൽ എന്നിവർ ചടങ്ങിൽ സന്നിഹതരായിരുന്നു.