പെരുനാൾ ദിനത്തിൽ  ആരോഗ്യ പ്രവർത്തകർക്കും, കോവിഡ് രോഗികൾക്കും സ്നേഹ വിരുന്ന് നൽകി പുരുഷ സ്വാശ്രയ സംഘം പ്രവർത്തകർ.എട്ടാം വാർഡ് കേന്ദ്രീകരിച്ച് പ്ര വർത്തിക്കുന്ന ടീം8 പുരുഷ സ്വാശ്രയ സംഘം പ്രവർത്തകരാണ് കോവിഡ് പ്രതിരോധ ത്തിൻ്റെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരോടുള്ള ആദരവിൻ്റെ ഭാഗ മായും, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന ഡൊമിസിലറി കെ യർ സെൻ്ററിലുള്ള കോവിഡ് ബാധിതർക്ക് സ്വാന്തനമായും സ്നേഹവിരുന്ന് നൽകിയ ത്.

സംഘം പ്രവർത്തകർ തയ്യാറാക്കിയ  സ്പെഷ്യൽ ബിരിയാണി എട്ടാം വാർഡ്‌ അംഗം സു മി ഇസ്മായിൽ, സംഘം പ്രസിഡണ്ട് നസീർ കരിപ്പായിൽ എന്നിവരിൽ നിന്നും ഡോ. എ ൻ.ജയരാജ് എം.എൽ.എ ഏറ്റു വാങ്ങി വിതരണത്തിനായി പഞ്ചായത്ത് പ്രസിഡണ്ട് കെ .ആർ.തങ്കപ്പന് കൈമാറി.വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി.എൻ.രാജേഷ്, പഞ്ചായത്തംഗം ബിജു പത്യാല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സംഘം ഭാരവാ ഹികളായ മുൻ  പഞ്ചായത്തംഗം എം.എ.റിബിൻ ഷാ, പി.എ.ഹാഷിം, ഇഖ്ബാൽ ഇല്ല ത്തു പറമ്പിൽ, പി.എ.ഷരീഫ്, അമീർ ഷുക്കൂർ, നൗഫൽ വലിയകുന്നത്ത്, സി.എ.മസൂദ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തത്.