കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗ ൺ മെയ് 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ 16 ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായും മുഖ്യ മന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോ ലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണം എന്ന ശുപാർശയാണ് മുന്നോ ട്ടുവെച്ചത്. നിലവിൽ മേയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഐ എംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സം സ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടാൻ നീക്കമെന്നാണ് റിപ്പോർട്ട്.
കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറയാത്തതിനാലാണ് ലോക്ഡൗ ണ്‍ നീട്ടിയത്. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണമെന്നു മു ഖ്യമന്ത്രി പറഞ്ഞു. നേരത്തെ കാസര്‍ഗോഡ് നടപ്പാക്കിയതുപോലുള്ള കടു ത്ത നിയന്ത്രണമായിരിക്കും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലക ളിലുണ്ടാവുക. ടിപിആര്‍ നിരക്കില്‍ കുറവ് വരാത്ത സാഹചര്യത്തിലാണി ത്. കടുത്ത നടപടികളിലൂടെമാത്രമേ രോഗവ്യാപനത്തിന്റെ തോത് കുറച്ചു കൊണ്ടുവരുവാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മെയ് മാ സം കേരളത്തിന് അതിനിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമാവധി ശ്രദ്ധ പുലര്‍ത്തിയാല്‍ മരണം കുറച്ച് നിര്‍ത്താനാക്കും. മഴ ശക്തമായാല്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.