തൻറെ ജന്മദിനത്തിൽ തനിക്കിഷ്ടപ്പെട്ട സൈക്കിൾ വാങ്ങാനായി ഒരു വർഷം സ്വരുക്കൂട്ടി യ തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത ര ണ്ടാം ക്ലാസുകാരൻ സായി കൃഷ്ണയ്ക്ക് പാലക്കാട് നിന്നും സ്നേഹസമ്മാനം എത്തി. സൈക്കിൾ വാങ്ങാൻ കരുതിയിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത സായി കൃഷ്ണ മാതൃകയെ പറ്റി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം ചെക്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ തഹസിൽദാർ പി.മധു ജില്ലാ പഞ്ചായ ത്ത് മെമ്പറേ ഫോണിൽ ബന്ധപ്പെട്ട് സായ് കൃഷ്ണക്ക് സമ്മാനം നൽകാനുള്ള സന്നദ്ധത അ റിയിക്കുകയായിരുന്നു.
കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് വേണ്ടി സായ് കൃഷ്ണ വേണ്ടെന്നുവച്ച സൈക്കിൾ ത ന്നെ വാങ്ങി നൽകാനായിരുന്നു അദ്ദേഹത്തിൻറെ തീരുമാനം. സായ് കൃഷ്ണയുടെ സൈ ക്കിൾ ഉള്ള തുക അദ്ദേഹം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.രാജേഷിനെ ഏൽപ്പിക്കുകയും ചെയ്തു. രണ്ടാം ക്ലാസുകാരൻ്റെ നന്മനിറഞ്ഞ മനസ്സിന് ഉള്ള സ്നേഹ സമ്മാനവുമായി സിപിഐഎം ഏരിയാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ രാജേഷ്,സി പിഎം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ. പ്രദീപ്,സിപിഐഎം കരിനി ലം ബ്രാഞ്ച് സെക്രട്ടറി സി. ആർ. രതീഷ്, സിപിഐഎം പനക്കച്ചിറ ബ്രാഞ്ച് സെക്രട്ടറി കെ എസ് സുനിൽ, മജു മോൻ എന്നിവർ, സായ് കൃഷ്ണയുടെ വീട്ടിലെത്തി സൈക്കിൾ കൈമാറി.
മുണ്ടക്കയം കരിനിലം തേക്കിലകാട്ടിൽ സനോജിന്റെയും സനൂജയുടെയും ഏകമകനാണ് മുണ്ടക്കയം സെൻറ് ജോസഫ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സായ് കൃഷ്ണ. ഒ രാഴ്ച മുമ്പ് തന്റെ എട്ടാമത് ജന്മദിനത്തിലാണ് സൈക്കിൾ വാങ്ങാനുള്ള തുക സായ് കൃ ഷ്ണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.