കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട 30 അം ഗൻവാടികൾക്ക് മൈക്ക് സെറ്റുകൾ വിതരണം ചെയ്തു.അംഗൻവാടികൾ കേന്ദ്രീകരിച്ച് ഗ്രാമസഭകൾ അടക്കം ധാരാളം പൊതുപരിപാടികൾ നടക്കുന്നതിനാൽ ഉച്ചഭാഷിണി യൂ ണിറ്റ് അനിവാര്യമാണെന്ന് ഭരണസമിതിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി 2019- 2020 വാർഷിക പദ്ധതിയിൽ 8.25 ലക്ഷം രൂപ വക യിരുത്തിയിരുന്നു. അംഗൻവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ ബ്ളോക്ക് പഞ്ചായത്ത് 50 അംഗൻവാടികൾക്ക് മൈ ക്ക് സെറ്റുകൾ വിതരണം ചെയ്തിരുന്നു.

ഇതിനായി ആകെ 25 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.വൈസ് പ്രസിഡൻറ് അഡ്വ.പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം നസീമാ ഹാരീസിന് നൽകി പ്രസിഡന്റ് സോഫി ജോസഫ് വിതരണോത്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമി തി ചെയർമാൻമാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, വി.ടി.അയുബ് ഖാ ൻ അംഗങ്ങളായ പി.കെ.അബ്ദുൾ കരീം, ജോളി മടുക്കക്കുഴി, അന്നമ്മ ജോസഫ്, പ്രകാശ് പള്ളിക്കൂടം,  ജെയിംസ്.പി.സൈമൺ, പി. ജി.വസന്തകുമാരി, അജിത രതീഷ്, ആശാ ജോയി, മറിയമ്മ ജോസഫ്,സെക്രട്ടറി എൻ.രാജേഷ് ,പി.വി.രാജു, എം.ആർ വിനോദ് എന്നിവർ പങ്കെടുത്തു.