മുണ്ടക്കയം:കോവിഡ്ദിനങ്ങളിൽ പ്രയാസപ്പെടുന്ന കുട്ടികൾക്ക് വിവിധമധുര പലഹാര ങ്ങൾ അടങ്ങുന്ന പാക്കറ്റുകൾ കലാദേവി സാംസ്‌കാരിക സമിതി വിതരണം ചെയ്തു.മു ണ്ടക്കയം ടൗണിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ വീട്ടിലെത്തിച്ചു നൽകിയ കിറ്റു കൾക്കൊപ്പം വായനാ പുസ്തകങ്ങളും മാസ്കുകളും,ഹോമിയോ പ്രതിരോധ മരുന്നും  ഉണ്ടായിരുന്നു .പോലീസ് ഇൻസ്‌പെക്ടർ ഷിബു കുമാർ കുട്ടികൾക്കൊപ്പമെന്ന പ്രോഗ്രാം ഉത്ഘാടനം ചെയ്തു.
കലാദേവി പ്രസിഡന്റ്‌ സി.ആർ രതീഷ്,ജനറൽ സെക്രട്ടറി സി.വി അനിൽ കുമാർ,മോ ബി മാത്യു,എ.എൻ സുകുമാരൻ,നവാസ് എ.ഇ,മജു.എസ് രാജു,സബുൽ,കെ.കെ ജ യ്മോൻ ,നിഷാദ്,അഭിലാഷ്  എന്നിവർ നേതൃത്വം നൽകി.