കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തി ൽ  സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം 1000 തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ ഷെമീർ,സുനിൽ തേനംമാക്കൽ എന്നിവർക്ക് പുളിമരത്തി ന്റെ തൈകൾ  നൽകി പ്രസിഡന്റ് ടി.എസ്.രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല നസീർ, ബാങ്ക് ഭരണസമിതിയംഗംങ്ങളായ നസീമ ഹാരിസ്, നിബു ഷൗക്കത്ത്, പി .എ.താഹ, ഇ.കെ.രാജു, സക്കീർ കട്ടുപ്പാറ, സിജ സക്കീ ർ,സുബിൻ സലീം, സെക്രട്ടറി പി.കെ.സൗദ, എന്നിവർ പങ്കെടുത്തു.