കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ദുരിതമനുഭവിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് കൈതാങ്ങായി ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.

ആനക്കല്‍, വില്ലണി, കപ്പാട്, കാളകെട്ടി, തുമ്പമട, തമ്പലക്കാട്, മഞ്ഞപ്പള്ളി എന്നിവിടങ്ങ ളിലെ നിര്‍ദനരായ 1500 വീടുകളിലാണ് പച്ചക്കറി കിറ്റുകള്‍ എത്തിക്കുന്നത്. പച്ചമുളക്, സമ്പോള,കിഴങ്ങ്,ബീറ്റ്റ്റൂട്ട്,കോവീസ്,പടവലം,വെള്ളരി,വഴുതനങ്ങ,തക്കാളി,വെണ്ടക്ക, മുരിങ്ങക്ക, കോവക്ക, പയര്‍, മത്തങ്ങ, കാരറ്റ് തുടങ്ങിയ 15 ഇനം കിറ്റുകളാണ് സുമന സുകളുടെ സഹായത്തോടെ തയാറാക്കി വീടുകളില്‍ എത്തിക്കുന്നത്.സി.പി.എം കാഞ്ഞി രപ്പള്ളി നോര്‍ത്ത് ലോക്കല്‍ കമ്മിയുമായി ചേര്‍ന്ന് നേരത്തെ രണ്ട് തവണ ഇവര്‍ കിറ്റുക ള്‍ വിതരണം ചെയ്തിരുന്നു. മുമ്പ് റേഷന്‍ കടകളില്‍ കുടിവെള്ളവും മാസ്‌കുകളും നല്‍ കിയിരുന്നു.

പ്രസിണ്ടന്റ് വിഷ്ണു പ്രസാദ്, സെക്രട്ടറി നിഷാദ് പി.എന്‍, ഭാരവാഹികളായ ശ്യാം കു മാര്‍ എം.എസ്, അനൂപ് ജോസഫ്, ബിനു റ്റി.ബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവത്തനങ്ങള്‍.