കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്‌ ആവശ്യമായ പി.പി.ഇ.കിറ്റിനൊപ്പം ഉപയോഗിക്കാവുന്ന മുഖ കവചം (ഫേസ് ഷീൽഡ്) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് നിർമ്മിച്ചു നൽകി അമൽജ്യോതി എഞ്ചിനീറിങ് കോളേജ്. കോളേജിലെ അഡിറ്റീവ് മനുഫാക്ചറിങ് ലാബിൽ നിർമ്മിച്ച ഫേസ് ഷീൽഡുക ളാണ് കോളേജ് മാനേജർ ഫാ.ഡോ. മാത്യു പായ്ക്കാട്ട് ആശുപത്രി സൂപ്രണ്ട് ഡോ.എം ശാ ന്തിക്കു  കൈമാറിയത്.അമൽജ്യോതി എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണവും ഇ തിനോടൊപ്പമുണ്ട്.
ഡോ.ബാബു സെബാസ്റ്യൻ,ഡോ.കൃഷ്ണകുമാർ,കോളേജ് പബ്ലിക് റിലേഷൻസ് ഓഫീ സർ തോമസ് പോൾ കരിപ്പാപ്പറമ്പിൽ,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ ഡോ. തോമസുകുട്ടി ജോസ്, വി ശ്രീരാഗ് എന്നിവരും സന്നിഹിതരായിരുന്നു.  മെക്കാനി ക്കൽ എഞ്ചിനീറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ വി. ശ്രീരാഗിന്റെ നേതൃത്വ ത്തിലാണ് ഫേസ് ഷീൽഡ് നിർമ്മാണം നടക്കുന്നത്. ത്രീ-ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ആണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന സാ മൂഹിക സാഹചര്യങ്ങളോട് ഉചിതമായ രീതിയിൽ പ്രതികരിക്കുന്നതിന്റെ ഉദാഹരണ മാണ് ഈ പ്രവർത്തനങ്ങൾ.
ഏതാനും മാസങ്ങൾക്ക് മുൻപ് സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. രാജശ്രീ എം എസ്.ഉൽഘാടനം നിർവഹിച്ച ലാബ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങ ളിൽ സജീവ സാന്നിദ്ധ്യമാവുകയാണ്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 40 മിനിറ്റുകൊണ്ട് ഒരു ഷീൽഡ് നിർമ്മിക്കുവാൻ സാധിക്കും.