കാഞ്ഞിരപ്പള്ളി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി യില്‍ ഏറ്റെടുക്കുന്ന മുഴുവന്‍ പ്രവൃത്തികളും ജിയോ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) വഴി കണ്ടെത്തി നടപ്പിലാക്കുന്നതിനായി കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്തില്‍ തെരഞ്ഞെടുത്തിരിക്കുന്ന മുണ്ടക്കയം , പാറ ത്തോട് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും വിവരശേഖരണം ആരംഭിച്ചു.തിരഞ്ഞെടുക്കപ്പെട്ട എനുമറേറ്റര്‍മാരാണ് സര്‍വ്വേ നടത്തുന്നത്. അടുത്ത 5 വര്‍ഷത്തേക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഭൂമിശാസ്ത്രപരമായി ഓരോ വീടുകളിലും പുരയിടങ്ങളിലും ഏറ്റെടുക്കാന്‍ കഴിയുന്ന കോഴി ക്കൂട്, കാലിത്തൊഴുത്ത് , ആട്ടിന്‍കൂട്,കംമ്പോസ്റ്റ് പിറ്റ്, ഫാംപോണ്ട്, കിണ ര്‍ റീച്ചാര്‍ജിംഗ്, അസോളടാങ്ക് , തീറ്റപ്പുല്‍കൃഷി, കല്ല് കയ്യാല, മഴക്കുഴി, സോക്ക് പിറ്റ് , പന്നിക്കൂട് ,മഴവെള്ളസംഭരണി,ജൈവവേലി,തട്ട്തിരിക്കല്‍ ,ഭൂവികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി 28 ഇനം പ്രവൃത്തികള്‍ ഓരോ കുടും ബത്തിനും ആവശ്യം അനുസരിച്ച് സര്‍വ്വേയിലൂടെ കണ്ടെത്തി ജിഐഎസ്സ് വഴി അപ് ലോഡ് ചെയ്യുന്ന പ്രവൃത്തിയാണ് നടന്നുവരുന്നുത്.

ആയതിനാല്‍ ജി.ഐ.എസ് പ്ലാറ്റ്‌ഫോമില്‍ പ്രവൃത്തികള്‍ അപ്‌ലോഡ് ചെ യ്യുന്നതിനായി മുണ്ടക്കയം , പാറത്തോട് ഗ്രാമപഞ്ചായത്തുകളിലെ ഫീല്‍ഡ് തല സര്‍വ്വേ നടത്തുന്നതിനായി വീടുകളില്‍ എത്തുന്ന എനുമറേറ്റര്‍മാരോട് സഹകരിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓ ഫീസര്‍ അറിയിച്ചു