കാഞ്ഞിരപ്പള്ളി: ചിറ്റാര്‍ പുഴ ശുചീകരണത്തിന്റെ ഭാഗമായി പട്ടണത്തിലൂടെ മാലിന്യ വാഹിനിയായി ഒഴുകുന്ന പൊട്ടത്തോട് ശുചീകരിക്കും. ചിറ്റാര്‍പുഴ പുനര്‍ജനി പദ്ധതി യുടെ ഭാഗമായി കൊടുവന്താനം -പൊട്ടത്തോട് ശുചീകരിച്ച് സംരക്ഷിക്കുന്നതിനുള്ള പ്ര വര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച പുഴ നടത്തത്തോടെ ആരംഭിക്കും. പൊട്ടത്തൊടിന്റെ കൈ വഴിയായ കൊടുവന്താനം തോട് ആരംഭിക്കുന്ന കൊടുവന്താനം ജംങ്ഷനില്‍ നിന്ന് രാവി ലെ എട്ടിന് ആരംഭിക്കുന്ന പുഴ നടത്തത്തില്‍ ജനപ്രതിനിധികള്‍,പോലീസ്,ആരോഗ്യം, പ ഞ്ചായത്ത് ഉള്‍പ്പെടെയുടെ സര്‍ക്കാര്‍ വകുപ്പുകള്‍,ഹരിത കേരളാ മിഷന്‍,കുടുംബശ്രീ, അ യല്‍ സഭകള്‍,തൊഴിലുറപ്പ് പദ്ധതി, രാഷ്ട്രീയ -സന്നദ്ധ സംഘടനകള്‍, മത-സാമുദായിക പ്രതിനിധികള്‍, നാഷനല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂത്ത് ക്ലബ്ബുകള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

മാലിന്യ നിക്ഷേപം ഒഴിവാക്കി തോടിനെ പൂര്‍വസ്ഥിതിയിലേക്ക് മടക്കി കൊണ്ട് വരാ നും,തുടര്‍ സംരക്ഷണം ഏറ്റെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ നടക്കും.മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തി ബോധവത്ക്കര ണം നല്‍കും. പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ബദലായി കുടുംബശ്രീ നേതൃത്വത്തില്‍ പ്രകൃതി സൗഹൃദ ബാഗുകള്‍ നിര്‍മിക്കും. പുഴയിലേക്ക് നീട്ടിവെച്ചിരിക്കുന്ന മാലിന്യ കുഴലുകള്‍ ശനിയാഴ്ചക്ക് മുന്‍പ് ഒഴിവാക്കണമെന്നും,അല്ലാത്തപക്ഷം പുഴ നടത്തത്തി ന്റെ ഭാഗമായി ലൈവ് ചിത്രീകരണത്തിലൂടെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ പരസ്യപ്പെ ടുത്തുമെന്നും നൂറുല്‍ ഹുദാ യു.പി സ്‌കൂളില്‍ നടന്ന കൊടുവന്താനം – പൊട്ടത്തോട് ശുചീകരണ സംരക്ഷണ ജനകീയ സമിതി രൂപീകരണ യോഗം തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചിറ്റാര്‍പുഴ പുനര്‍ജനി പദ്ധതി ചെയര്‍മാന്‍ സ്‌കറിയ ഞാവള്ളി അധ്യക്ഷത വഹിച്ചു. മണര്‍കാട് നാലുമണിക്കാറ്റിന്റെ ഉപജ്ഞാതാവും, പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ: പുന്നന്‍ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം എസ് വി സുബിന്‍ പദ്ധതി അവതരണം നടത്തി. ചിറ്റാര്‍പുഴ പുനര്‍ജനി പദ്ധതി ജനറല്‍ കണ്‍വീനര്‍ എം.എ. റിബിന്‍ ഷാ ചര്‍ച്ച നയിച്ചു. നസീര്‍ കരിപ്പായില്‍ ചെയര്‍മാനും, റിയാസ് കാള്‍ടെക്‌സ് കണ്‍വീനറുമായി 201 അംഗ സമിതിക്ക് യോഗം രൂപം നല്‍കി.