കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ ഭൂനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുള്ള കര്‍ഷകദ്രോഹങ്ങള്‍ അവസാനിപ്പിക്കണമെന്നും ഭൂനിയമങ്ങളില്‍ ഇ തരസംസ്ഥാനങ്ങളിലേതുപോലെ കാലാനുസൃതമായ പൊളിച്ചെഴുത്തിന് സംസ്ഥാന സര്‍ ക്കാര്‍ തയ്യാറാകണമെന്നും ഇന്‍ഫാം ദേശീയ സമിതി ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി, പാറത്തോട് മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി ഹാളില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയസമിതി രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വിലത്തകര്‍ച്ചയും കടക്കെണിയും മൂലം കര്‍ഷകരുടെ ജീവിതം വന്‍ പ്രതിസന്ധിയിലാ യിരിക്കുമ്പോള്‍ സഹായമേകേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ഷകരെ ദ്രോഹിക്കുന്ന ത് ശക്തമായി എതിര്‍ക്കപ്പെടണം. കാര്‍ഷികരംഗത്ത് ശാശ്വത സമാധാനവും സുസ്ഥിരത യും വികസനവും കൈവരിക്കാനായില്ലെങ്കില്‍ കൃഷി ചരിത്രത്തിന്റെ ഭാഗമാകുമെന്നും തലമുറകളായി കാത്തുസൂക്ഷിച്ചു പങ്കുവെയ്ക്കുന്ന ഒരു സംസ്‌കാരം തന്നെ അന്യംനിന്നുപോകുന്നത് അനുവദിക്കാനാവില്ലെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വീഷയാവതരണം നടത്തി. വനത്തില്‍ വളരേണ്ട മൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ ജീവന്‍ സംരക്ഷിക്കുവാന്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകും. സംരക്ഷണഭിത്തികള്‍ നിര്‍മ്മിച്ച് വന്യ മൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടികളുണ്ടാകണം. വന്യമൃഗങ്ങ ളിറങ്ങിയുണ്ടാകുന്ന കൃഷിനാശം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ മറ്റുരാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും അംഗീകൃത വേട്ട (പെര്‍മിറ്റഡ് ഹണ്ടിംങ്)യ്ക്ക് നിയമഭേദഗതികളുണ്ടാ കണം. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം.  നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായത്തില്‍ പൊളിച്ചെഴുത്തുകള്‍ വേണമെന്നും 2015ലെ സംസ്ഥാന കാര്‍ഷിക വികസന നയത്തില്‍ അംഗീകരിച്ചിരിക്കുന്ന 10,000 രൂപ പെന്‍ഷന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭം ഉള്‍പ്പെടെ കര്‍ഷക ഭൂപ്രശ്‌ന പരിഹാരത്തിനായി സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് ഇന്‍ഫാം ദേശീയ സമിതി പിന്തുണ പ്രഖ്യാപിച്ചു.ഇന്‍ഫാമിന്റെ പുതുക്കിയ നിയമാവലി ദേശീയസമിതി അംഗീകരിച്ചു. ഇന്‍ഫാം ട്രസ്റ്റിന്റെ ഒഴിവുവന്ന സ്ഥാനങ്ങളിലേയ്ക്ക് നിയമനങ്ങള്‍ നടത്തും. ആനുകാലിക കാര്‍ഷികവിഷയങ്ങള്‍ പഠിച്ച്  സംസ്ഥാനത്തുടനീളം കര്‍ഷക ബോധവത്കരണത്തിനായി പ്രത്യേക റിസോഴ്‌സ് ടീമിന് രൂപം നല്‍കും. 2020ല്‍ കട്ടപ്പനയില്‍വെച്ച് ഇന്‍ഫാം ദേശീയ സമ്മേളനം കേരള സംസ്ഥാന സമിതിയുടെയും കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാസമിതിയുടെയും നേതൃത്വത്തില്‍ നടക്കും. ഡിസംബറില്‍ എല്ലാ കാര്‍ഷികജില്ലകളുടെയും  പ്രവര്‍ത്തകസമ്മേളനങ്ങള്‍ ചേരും.

2020 ജനുവരി 15ന് ഇന്‍ഫാം കര്‍ഷകദിനാചരണവും ദേശീയ സമ്മേളന വിളംബരവും ഗ്രാമസമിതികള്‍ മുതല്‍ വിവിധ തലങ്ങളില്‍ നടക്കും. ഇന്‍ഫാമിന്റെ തമിഴ്‌നാട്, കര്‍ണ്ണാ ടക സംസ്ഥാന സമിതികള്‍ പുനഃസംഘടിപ്പിക്കും. ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, മേഘാ ലയ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലേയ്ക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.
സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍ പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. ദേശീയ വൈസ്‌ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി, സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, ജോയിന്റ് ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍, സംസ്ഥാനപ്രസിഡന്റ് ജോസ് എടപ്പാട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജോസ് കാവനാടി, ഫാ.ജോസ് തറപ്പേല്‍, ഫാ.ജിന്‍സ് കിഴക്കേല്‍, ജോയി തെങ്ങുംകുടി, സ്‌കറിയ നെല്ലംകുഴി, കെ.എസ്.മാത്യു മാമ്പറമ്പില്‍, ജോസഫ് കാരിയാങ്കല്‍, ബേബി പെരുമാലില്‍, ബേബി പന്തപ്പള്ളി എന്നിവര്‍ വിവിധ വിഷയങ്ങള്‍ പങ്കുവെച്ചു.