പൊൻകുന്നം: ശിവരാത്രിനാളിൽ പൊൻകുന്നം ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ കു റിച്ച നർത്തകി റോഷൻതോമസ് നിധീരി നൃത്തം ്‌വതരിപ്പിച്ചു. തൊടുപുഴ സെഷൻസ് സബ്ജഡ്ജിയാണ് റോഷൻ തോമസ്. കഴിഞ്ഞ വർഷം ഇതേ വേദിയിൽ അരങ്ങേറ്റം കു റിച്ച  റോഷൻതോമസ് അന്ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റായിരു ന്നു. കലാജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഉയരങ്ങളിലെത്തി ഒരേപോലെ തി ളങ്ങുന്ന റോഷൻതോമസ് നിധീരി ഭരതനാട്യത്തിലൂടെയാണ് ആസ്വാദകരുടെ മനംകവർ ന്നത്.
പൊൻകുന്നം ഗുരുദേവ നൃത്തവിദ്യാലയത്തിലെ രുഗ്മിണീ ലാലിന്റെ ശിക്ഷണത്തിലാണ് റോഷൻ നൃത്തം അഭ്യസിച്ചത്. പത്തുവർഷം മുൻസിഫും ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ടുമായി സേവനമനുഷ്ഠിച്ച റോഷൻ കഴിഞ്ഞവർഷമാണ് തൊടുപുഴ സബ് ജഡ്ജിയായി സ്ഥാന ക്കയറ്റം നേടിയത്. ഭർത്താവ് കുറവിലങ്ങാട് നിധീരിക്കൽ ജോണി ജോസ് നിധീരിയുടെ പിന്തുണയും നൃത്തപഠനത്തിന് തുണയായി. വിദ്യാർത്ഥികളായ ജോസഫ് ജോൺ നിധീ രി, തോമസ് ജോൺ നിധീരി എന്നിവരാണ് മക്കൾ.