തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ക്ഷേത്രദർശനത്തോടെയാണ് എൻഡിഎ പത്തനംത്തിട്ട ലോ ക്സഭാ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. പിന്നീട് കോച്ചാരിമുക്കം , കവിയൂർ, മല്ലപ്പള്ളി കാട്ടാമല കോളനി എന്നിവിടങ്ങളിൽ ആവേ ശ്വോജ്ജ്വലമായ സ്വീകരണങ്ങളേറ്റ് വാങ്ങിയ സുരേന്ദ്രനും സംഘവും തുടർന്ന് റാന്നി മണ്ഡലത്തിലേക്ക് തിരിച്ചു.  പമ്പയാറിൽ മുങ്ങി മരിച്ച കുംബളാപൊയ്കയിലെ യുവാ ക്കളുടെ വീടും അദ്ദേഹം സന്ദർശിച്ചു.
റാന്നി മണ്ഡലങ്ങളിലെ മോതിരവയൽ, ചേത്തക്കൽ, എടമുറി, അങ്ങാടി, പേട്ട എന്നിവിട ങ്ങളിലും വലിയ സ്വീകരണമാണ് എൻഡിയെ സ്ഥാനാർത്ഥിയെ കാത്തിരുന്നത്. അമ്മമാ രും കുട്ടികളുമടങ്ങിയ വൻ ജനാവലി ആരതി ഉഴിഞ്ഞും നിലവിളക്ക് കത്തിച്ചുമാണ് സു രേന്ദ്രനെ കാത്തിരുന്നത്.