പി.സി ജോർജിന്റെ എൻ ഡി എ സഹകരണത്തിൽ പ്രതിക്ഷേധിച്ച് ജനപക്ഷം പാർട്ടിയി ൽ നിന്ന് രാജിവച്ചവർ ജനാധിപത്യ കേരളകോൺഗ്രസിൽ ലയിക്കും. മുൻ ജില്ല പ്രസിഡ ന്റ് ആന്റണി മാർട്ടിൻ, യുവജന പക്ഷം ജില്ല പ്രസിഡന്റ് റിജോ വാളാന്തറ എന്നിവരട ക്കമുള്ള നേതാക്കളും പ്രവർത്തകരുമാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ഭാഗമാ കുക. നേരത്തെ ജനപക്ഷം പാർട്ടിയിൽ നിന്ന് രാജിവച്ച ഇരുവരും ഇവരോടൊപ്പമുള്ള വരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാ നിച്ചിരുന്നു. തുടർന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ച യെ തുടർന്നാണ് ഈ പാർട്ടിയുടെ ഭാഗമാകാൻ ഇവർ തീരുമാനിച്ചത്.
മണ്ഡലം പ്രസിഡന്‍റുമാരായ എം.എം. സലാവുദീൻ (എരുമേലി), പി.ഡി. ജോൺ പൗവ ത്ത് (മുണ്ടക്കയം), ബിജു പ്ലാക്കൽ (ചിറക്കടവ്), ടോജോ നെടുംന്താനത്ത് (മണിമല), ജി മ്മി കുന്നത്തുപുരയിടം (കാഞ്ഞിരപ്പള്ളി) എന്നിവരുടെ നേതൃത്വത്തിൽ ജനപക്ഷം പ്രവർ ത്തകർ ജനാധിപത്യ കേരളാ കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കും.  യുവജനപക്ഷം നേതാക്കളായ സദാം കനിക്കുട്ടി, ദിലീപ് കൊണ്ടുപറന്പിൽ, ഷെഫീക് രാജ, അഖിൽ പെരുംന്തോട്ടംകുഴിയിൽ എന്നിവരുടെ നേതൃത്വത്തിൽ യുവജനപക്ഷം പ്രവർത്തകരും
ജനാധിപത്യ കേരളാ കോൺഗ്രസിൽ ചേരും.
ശനിയാഴ്ച കാഞ്ഞിരപ്പള്ളി വ്യാപാരഭവനിൽ നടക്കുന്ന സമ്മേളനം ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് eജാർജ് ഉദ്ഘാടനം ചെയ്യുമെന്ന് ആന്റണി മാർട്ടി ൻ, റിജോ വാളാന്തറ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഴിമതിക്കെതി രെ മതേതര നിലപാടുയർത്തി രൂപികരിച്ച ജനപക്ഷം പാർട്ടി അതിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചതായി ഇരുവരും കുറ്റപ്പെടുത്തി.
ജനപക്ഷം പാർട്ടിയുടെ പ്രസക്തി തന്നെ ഇല്ലാതായെന്നും പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിൽ ആൻറണി മാർട്ടിൻ, റിജോ വാളാന്തറ എന്നിവർക്ക് പുറമെ എംഎം സലാവുദ്ദീൻ, ജിമ്മി കുന്നത്തുപുരയിടം ടോജോ നെടുന്താനത്ത്, ബിജു പ്ലാക്കൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു