പൊന്‍കുന്നം എസ്‌ഐ മര്‍ദ്ദിച്ചുവെന്ന് പരാതി. യുവതി ആശുപത്രിയില്‍ ചികിത്സ തേടി.കൈതിരിച്ചു വെന്നും അടിവയറ്റില്‍ തൊഴിച്ചെന്നും പരാതി.ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി…
പിന്നോക്കവിഭാഗത്തില്‍പ്പെട്ട യുവതിയെ പണം മോഷ്ടിച്ചുവെന്നാരോപിച്ച് എസ്‌ഐ മര്‍ദ്ദിച്ചുവെന്ന് ആരോപണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എലിക്കുളം കൊപ്രാക്കളം സ്വ ദേശിനി നിഷ പാലാ ജനറലാശുപത്രിയില്‍ ചികിത്സ തേടി. പൊന്‍കുന്നം സബ് ഇന്‍ സ്‌പെക്ടര്‍ മര്‍ദ്ദിച്ചുവെന്ന് കാട്ടി നിഷ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി.
പൊന്‍കുന്നത്ത് പാഴ്‌സല്‍ സര്‍വീസ് ജീവനക്കാരിയാണ് നിഷ. കണക്കില്‍ തെറ്റുണ്ടെന്ന് കാട്ടി പൊന്‍കുന്നം തകിടിയേല്‍ ടെക്‌സ്റ്റൈല്‍സ് മാനേജര്‍ നിഷയെ വിളിച്ചുവരുത്തുക യും പിന്നീട് പൊന്‍കുന്നം പോലീസെത്തി നിഷയെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുക യും ചെയ്തു. പണമെടുത്തിട്ടില്ലെന്ന് നിഷ പറഞ്ഞുവെങ്കിലും എസ്‌ഐ അസഭ്യം പറ യുകയും വലതുകൈ പിടിച്ച് തിരിക്കുകയും മുട്ടുകാല്‍കൊണ്ട് അടിവയറ്റില്‍ ഇടിക്കു കയുമായിരുന്നുവെന്ന് നിഷ പരാതിയില്‍ പറയുന്നു. വേദനമൂലം അവിടെത്തന്നെ മൂ ത്രമൊഴിച്ച യുവതിയെക്കൊണ്ട് തറ കഴുകിക്കുകയും ചെയ്തു.
യുവതിയുടെ ശരീരത്തില്‍കിടന്ന മാലയും മറ്റ് സ്വര്‍ണാഭരണങ്ങളും എസ്‌ഐ ബലമായി ഊരിവാങ്ങിയതായും പരാതിയില്‍ പറയുന്നു. വെള്ളക്കടലാസില്‍ ഒപ്പിടുവിച്ചശേഷം രാത്രി 12 മണിയോടെയാണ് യുവതിയെ വിട്ടയച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞദിവസം യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.