ഓൺലൈൻ വിദ്യാഭ്യാസത്തിന് നിർവാഹമില്ലാതെ നിർധനയായ വിദ്യാർത്ഥിനിക്ക് സി. പി.ഐ എരുമേലി ടൗൺ ബ്രാഞ്ച് കമ്മിറ്റി ടി.വി വാങ്ങി നൽകി.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് ഒ.പി.എ സലാമിൽ നിന്ന് എരുമേലി സ്വദേശി പാറക്കൽ ക നകമ്മയുടെ  മകൾ ജ്യോതിപ്രിയ ടി.വി ഏറ്റുവാങ്ങിയ ചടങ്ങിൽ സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.പി.സുഗതൻ ,ലോക്കൽ സെക്രട്ടറി പി.എം.ഇർഷാദ്,കെ .സി ജോൺ,ബ്രാഞ്ച് സെക്രട്ടറി അബ്‌ദുൾ നാസ്സർ,കെ.കെ.സുരേന്ദ്രൻ,ജലീൽ  എന്നിവർ പങ്കെ ടുത്തു സംസാരിച്ചു.