ശ്രീനിപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമി ല്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തെന്ന് പോലീസ്. അറസ്റ്റിലായ രണ്ട് പ്രതികളെ  റിമാൻഡ് ചെയ്തു.
മർദ്ദനമേറ്റതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ രാത്രിയിൽ എത്തിയ യുവാവ് പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പ്രതി കളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ശ്രീനിപുരം കോളനി ഇരപ്പുങ്കൽ ഗിരീഷ് (32) ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. തലേദിവസം രാത്രിയിൽ ഇയാളെ മർദിച്ച സംഘത്തിലെ മൂന്ന് പേർക്കെതിരെയാണ്  പോലീസ് കേസെടുത്തിരുന്നത്. ഇവരിൽ അറസ്റ്റിലായ ശ്രീനിപുരം കൊച്ചുകുന്നേൽ എടാ മോൻ എന്ന് വിളിക്കപ്പെടുന്ന വിനോദ് (27),  തുണ്ടിപ്പറമ്പിൽ അപ്പൂസ് എന്ന ഷിയാസ് (25) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് തടവിൽ വിട്ടത്.
യുവാവ് ആൽമഹത്യ ചെയ്യാൻ കാരണമായത് പ്രതികളുടെ മർദ്ദനം മൂലമാണെന്നും യു വാവിനെയും യുവാവിന്റെ അമ്മയെയും റോഡിലിട്ട് പ്രതികൾ മർദിച്ചെന്നും അന്വേഷ ണത്തിന് നേതൃത്വം നൽകിയ എരുമേലി പ്രിൻസിപ്പൽ എസ് ഐ പി എസ് വിനോദ്, എസ് ഐ മുഹമ്മദ്‌ ഹനീഫ എന്നിവർ അറിയിച്ചു. മർദ്ദനമേറ്റ യുവാവ് മദ്യലഹരിയി ലായിരുന്നു. പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ യുവാവ് എത്തിയിരുന്നു. പിറ്റേന്ന് രാവിലെ വരാൻ പറഞ്ഞ് യുവാവിനെ തിരികെവിട്ടെന്ന്‌ പോലീസ് പറഞ്ഞു. തുടർന്നാ ണ് പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെ ത്തിയത്.
മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നു. പോലീസ് സ്റ്റേഷനിൽ  നൽകാൻ തയ്യാറാക്കിയ പരാതി മൃതദേഹത്തിൽ നിന്നും കണ്ടെടുത്തിരുന്നു. ഈ പരാതിയിൽ മർദ്ദിച്ചവരുടെ പേ രുകൾ ഉണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.  പോസ്റ്റ്മോർട്ടം നടത്തി അന്വേഷണം ആ രംഭിച്ച പോലീസ് ആത്മഹത്യാ  പ്രേരണ, മർദനം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് മൂന്ന് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.  പ്രതികളിൽ ഉണ്ടിക്കാ എന്ന് വിളി ക്കപ്പെടുന്ന അഭിലാഷ് ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുക യാണെന്നും പോലീസ്  അറിയിച്ചു