കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം, പാലക്കത്തടം ഭാഗത്താണ് കഴിഞ്ഞ രണ്ടു ദിവ സമായി തേനീച്ച അക്രമം നടക്കുന്നത്. ജനവാസ കേന്ദ്രത്തിലെ പനമരത്തിലാണ് തേനീച്ച കൂട് കൂട്ടിയത്. കഴിഞ്ഞ രണ്ടു ദിവസം മുമ്പ് പക്ഷിയോ മറ്റോ കൂട് ഇളക്കിയതിനെ തുടർന്ന് തേനീച്ച ആളുകളെ അക്രമിക്കുകയായിരുന്നു. ചിറക്കുഴിയിൽ പാപ്പച്ചൻ (62) തേനീച്ച കുത്തേറ്റ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാ ഗത്തിൽ ചികിത്സയിലാണ്.
താന്നിക്കൽ, പ്രഭാകരന്റെ ഭാര്യ ഭാരതി (65), വാഴയ്ക്കാപ്പാറയിൽ, തോമസ് (50) എന്നിവരും ആശുപത്രിയിൽ ചികിത്സ തേടി.കൂടാതെ ഏഴോളം പേർക്കും പരിക്കേറ്റിട്ടു ണ്ട്. ചില കുടുംബങ്ങൾ കുട്ടികളുമായി ബന്ധു വീട്ടിലേക്കു താമസം മാറി.
അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.