പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പനമറ്റം സ്വദേശി അറസ്റ്റിൽ. ഷാബു എന്ന് വിളിക്കുന്ന പനമറ്റം കണിയാംപറമ്പിൽ കെ.കെ.പ്രദീപി(50)നെയാണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്. പൊൻകുന്നംഎസ്.എച്ച്.ഒ.എൻ.രാജേഷ്, എസ്.ഐ. അജി പി.ഏലിയാസ്, പി.ടി.അഭിലാഷ്, സി.പി.ഒ. കെ.കെ.ജയകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.