കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തില്‍ കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയ റിംഗ് കോളജില്‍വെച്ച് ദേശീയ വിദ്യാഭ്യാസനയം, ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമ പദ്ധതികളും എന്നീ വിഷയങ്ങളെക്കുറിച്ച് പഠനപ്രതികരണ ശിബിരം സംഘടിപ്പിക്കുന്നു.
നവംബര്‍ 9 ശനിയാഴ്ച രാവിലെ 10ന് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ പഠനപ്രതി കരണശിബിരത്തിനു തുടക്കമാകും. മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ്‌ ചെയര്‍മാ ന്‍ അഡ്വ.ജോര്‍ജ് കുര്യന്‍ മുഖ്യാഥിതിയായി പങ്കെടുത്ത് ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും വിശദീകരിക്കും. ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് പ്രൊഫ. റൂബിള്‍ രാജ് ക്ലാസ് നയിക്കും. സിബിസിഐ ലെയ്റ്റികൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി. സി.സെബാസ്റ്റ്യന്‍ മോഡറേറ്ററായിരിക്കും.

വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.സക്കറിയാസ് ഇല്ലിക്കമുറിയില്‍, അമല്‍ജ്യോതി കോളജ് മാനേജര്‍ റവ.ഡോ.മാത്യു പായിക്കാട്ട്, പാസ്റ്റ റല്‍ കൗണ്‍സില്‍ വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി പ്രെഫ.ബിനോ പി.ജോസ് എന്നിവര്‍ സംസാരിക്കും. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലെ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ വിദ്യാ ഭ്യാസ കമ്മീഷന്‍ അംഗങ്ങള്‍, വിദ്യാഭ്യാസ ന്യൂനപക്ഷ പ്രവര്‍ത്തന മേഖലകളിലെ പ്രമു ഖര്‍ എന്നിവര്‍ പങ്കെടുക്കും.