കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പന്ത്രണ്ട് കിലോയോളം കഞ്ചാവ് വിറ്റ രണ്ട് പേരെ കാഞ്ഞിരപ്പള്ളി വിഴിക്കത്തോട്ടില്‍ പോലീസ് അറസ്റ്റ ചെയ്തു.വിഴിക്കത്തോട് കരോട്ട് തടിയില്‍ ബിജു, പൊന്‍കുന്നം കോയിപ്പളളി കോളനി യില്‍ തേനും തോട്ടത്തില്‍ വിനോദ് എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ബിജു വിഴിക്കത്തോട് വെച്ച് ഒരു കിലോയില്‍ മേല്‍ കഞ്ചാവ് വിനോദിന് കൈമാറുന്നതി നിടെയാണ് പോലീസ് പിടികൂടിയത്. നാളുകളായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണ ത്തിലായിരുന്നു ഇവര്‍.

2016 ന്യൂയിര്‍ ദിവസം കാഞ്ഞിരപ്പള്ളി എസ്.ഐയായിരുന്ന ഷിന്റോ പി കുര്യനെ ആക്രമിച്ച കേസില്‍ പ്രതിയാണ് ബിജു. മുമ്പ് കമ്പത്തു ലോറിയുമായി തേങ്ങയെടു ക്കുവാന്‍ പോയിരുന്ന ബിജു കഞ്ചാവുകടത്തുകാരുമായി പരിചയത്തിലാകുകയും പിന്നീട് കഞ്ചാവ് വില്‍പ്പന ആരംഭിക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

സി.ഐ ഷാജു ജോസ്, എസ്.ഐ എ.എസ് അന്‍സല്‍, എ.എസ്.ഐമാരായ ബിജി, നൗഷാദ്, സി.പി.ഒമാരായ പ്രദീപ്, സാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.