വരും കാലങ്ങളിൽ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ സി. പി.ഐ. എം ൻ്റെ സുഭിക്ഷം ഫലവൃക്ഷം പദ്ധതി പ്രയോജനപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് പറഞ്ഞു.സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയു ടെ പരിധിയിലുള്ള കുട്ടിക്കൽ ലോക്കൽ കമ്മിറ്റി സംഘടിച്ച ഫലവൃക്ഷതൈ നടീൽ ഉൽ ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ ജെ തോമസ്.സി.പി.ഐ.എം ൻ്റെ ഈ പദ്ധതി ഒട്ടേറെ ജനങ്ങൾക്ക് പ്രോൽസാഹനമായി മാറിക്കഴിഞ്ഞു.

ഫലവൃക്ഷങ്ങൾ വളർത്തി ഇത് കൃഷിയാക്കുവാനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്നും കെ ജെ തോമസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് വിശദീകരണം നടത്തി.കൂട്ടിക്കൽ താളുങ്കൽ ദേവീക്ഷേത്രം വളപ്പിലാണ് കെ ജെ തോമസ് പ്ലാവിൻ തൈ നട്ടത്. കുട്ടിക്കൽ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ പി ടി തോമസ് പുറപ്പന്താനത്തിൻ്റേയും കെ കെ എബ്രഹാമിൻ്റെയും പുരയിടത്തിൽ ഏരിയാ സെക്രട്ടറി കെ രാജേഷും മുൻ പ്രസിഡണ്ട് കെ കൃഷ്ണപ്പൻ്റെ വീട്ടുവളപ്പിൽ വി പി ഇബ്രാഹിമും ഹാജി പി എസ് ഇസ്മമയിലിൻ്റെ പുരയിടത്തിൽ പി എൻ പ്രഭാകരനും പി കെ സുധാകരൻ്റെ വീട്ടുവളപ്പിൽ ജേക്കബ് ജോർജും എം ഐ പാപ്പൻ്റെ പുരയിടത്തിൽ എംഎസ് മണിയനും പുളിക്കൽ പി എം തോമസിൻ്റെ പുരയിടത്തിൽ പി കെ സണ്ണിയും പൊടിയൻ റ്റേ പുരയിടത്തിൽ ടി പി റഷീദും കൊടുങ്ങയിൽ പി എസ് സുരേന്ദ്രനും വല്ലിറ്റയിൽ കെ ശശീന്ദ്രനും തൈ നട്ടു.