കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാതെ ജനങ്ങളെ ദ്രോഹിക്കുന്ന ദിനംപ്രതിയുള്ള ഇന്ധനവിലവർദ്ധനവ് ജനജീവിതം ദുസ്സഹമാക്കി മാറ്റിയെന്ന് ദേശിയ അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ തേനംമാക്ക ൽ പറഞ്ഞു.പ്രവാസിമലയാളികളോട് കേരള സർക്കാർ കാണിക്കുന്ന അവഗണന അവ സാനിപ്പിക്കുക ,പെട്രോൾ ഡീസൽ വിലകൾ കുറയക്കുക, തൊഴിലാളി ദ്രോഹ-ജനദ്രോ ഹനയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ.ഐ.യു .ഡബ്ല്യ.സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സുനിൽതേനംമാക്കൽഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് അൻവർ ഷാകോന്നാട്ടുപറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്ര തിഷേധ ധർണയിൽ ഫസിലിപച്ചവെട്ടി, ഫിലിപ്പ് പള്ളിവാതുക്കൽ, എം.കെ ഷെമീർ, ബി നുകുന്നുംപുറം, കെ.എൻ നൈസാം,മറിയാമ്മ ഡോമിനിക്ക്,നെജിബ്പുളിമുട്ടിൽ,സന്തോ ഷ് മണ്ണഞാനി, തൈയ്യച്ചൻ കാരുവേലി ,സോജിമോൻ കുരിക്കാട്ടുകുന്നേൽ ,അൻസാരി സലാം, ഫൈസൽ മംത്തിൽ ,അൻസാരി പായിപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.