സിഐടിയു നേതാവ് എളമരം കരീമിനെ ആക്ഷേപിച്ച ചാനൽ അവതാരകൻ്റെ നടപ ടിയിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായുടെ വി വിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടന്നു. എളമരം കരീമിനെ ആക്ഷേപിച്ച ഏഷ്യാനെറ്റ് അവതാരകൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്.

കാഞ്ഞിരപ്പള്ളിയിൽ നടന്ന പ്രതിഷേധയോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് വി.പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. കെ.എൻ ദാമോദരൻ, ടി.കെ ജയൻ, കെ.എസ് ഷാനവാസ്, കെ.എം അഷറഫ് എന്നിവർ സംസാരിച്ചു.