മുരിക്കുംവയൽ : നാടിനെ ദു:ഖത്തിൽ നിന്നും വീണ്ടെടുക്കാനുള്ള മഹത്തായ ദൗ ത്യ മാണ് ജനസഭയെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മദ്യവും മയക്കുമരു ന്നുമാണ് നാടിന്റെ ദുഃഖം. ശബരീശ കോളേജിൽ സംസ്ഥാന യുവജന ക്ഷേമ ബോർ ഡ് സംഘടിപ്പിച്ച ജനസഭ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജി ല്ലാ പഞ്ചായത്ത് അംഗം അനുപമ കെ.ആർ. അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പ ൽ വീ.ജി. ഹരീഷ്കുമാർ, യുവജന ക്ഷേമ ബോർഡ് പഞ്ചായത്ത് കോഡിനേറ്റർ സെയിൻ കെ.ആർ. തുടങ്ങിയവർ പ്രസംഗിച്ചു. എക്സൈസ് സിവിൽ ഓഫീസർ ജിഫി ജേക്കമ്പ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചു. തുടർന്ന് ജനസഭയിലെ അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.