കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിൻ്റെ തൊഴിൽ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എൻ ആർ ഇ ജി (സി ഐ ടി യു ) നേതൃത്വത്തിൽ പാറത്തോട് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി.സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി എസ് സുരേന്ദ്രൻ മാർച്ച് ഉൽഘാടനം ചെയ്തു.യൂണിയൻ പ്രസിഡണ്ട് സിൻ ധുമോഹൻ അധ്യക്ഷയായി. സെക്രട്ടറി കെ എ സിയാദ്, സിപിഐ എം പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ ബാലൻ, കെ.കെ ശശികുമാർ ,വി.എം ഷാജഹാൻ, സാജൻ വർഗീസ്, അന്നമ്മ വർഗീ സ് എന്നിവർ സംസാരിച്ചു.