കാഞ്ഞിരപ്പള്ളി:  പുഴകളില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ പഴയിടം ,കരിമ്പുകയം കോ സ്വേകളില്‍ തട്ടിക്കിടന്നത് വന്‍തോതില്‍ മാലിന്യങ്ങളും മര കമ്പുകളും. മലവെള്ള പ്പാച്ചിലില്‍ ഒഴുകിയെത്തിയ തടികളും പ്ലാസ്റ്റിക്, മാലിന്യങ്ങളുമാണ് തങ്ങിക്കിടന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിലും തടികള്‍ ഇടിച്ചും പഴയിടം കോസ്വേയുടെ കൈവ രികള്‍ ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കൈവരികള്‍ പിന്നീട് എടുത്തു മാറ്റാവുന്ന തരത്തിലാണ് പുനസ്ഥാപിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കൈവ രികള്‍ എടുത്തു മാറ്റാന്‍ കഴിഞ്ഞില്ല. പഴയിടം കോസ്വേയിലും അടിയിലുമായി കിട ന്ന തടികളും, മാലിന്യങ്ങളും ഇന്നലെ നാട്ടുകാരുടെ സഹകരണത്തോടെ ജലസേചന വകുപ്പ് ജെസിബി ഉപയോഗിച്ചു നീക്കം ചെയ്തു.

കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തില്‍ കോസ്വേയുടെ കൈവരികളിലും, അടി യിലെ തടയണയിലുമാണ് തടികളും മാലിന്യങ്ങളും തങ്ങിക്കിടന്നത്. ഇന്നലെ വൈ കിട്ടോടെ ഇവയും നീക്കം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന കൈവ രികളും അപ്രോച്ച് റോഡുകളുടെ സംരക്ഷണ ഭിത്തിയും പുനര്‍ നിര്‍മിച്ചില്ലായിരുന്നു. കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തില്‍ ബാക്കി കൈവരികളും തകര്‍ന്നു.