കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 2 ദിവസമായി പെയ്ത കനത്ത മഴയില്‍ ബ്ലോക്കില്‍ ഏകദേ ശം 236000 രൂപയുടെ കൃഷിനാശമുണ്ടായി. ഒരു ഹെക്ടറോളം കൃഷി ഭൂമി ഒലിച്ചു പോ യി. മുന്നൂറിലേറെ കുലച്ച ഏത്തവാഴകളും, മുന്നൂറ്റിയന്‍പതോളം കുലയ്ക്കാത്ത ഏ ത്തവാഴകളും മലവെള്ള പാച്ചിലിലും, വെള്ളപ്പൊക്കത്തിലുമായി നശിച്ചു.കാഞ്ഞിര പ്പള്ളി പഞ്ചായത്തില്‍ അന്‍പതോളം കുലച്ച വാഴകള്‍ നശിച്ചു. 50 സെന്റിലെ പൈനാ പ്പിള്‍ കൃഷി വെള്ളത്തിനടിയിലായി.

പാറത്തോട് പഞ്ചായത്തില്‍ 50 റബര്‍ മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും നശിച്ചതു കൂടാ തെ മണ്ണിടിച്ചിലില്‍ ഒരു ഹെക്ടറോളം കൃഷിഭൂമി ഒലിച്ചു പോയി. മണിമലയില്‍ കുല യ്ക്കാത്ത നൂറോളം വാഴകളം , ഒരേക്കര്‍ സ്ഥലത്തെ കപ്പക്കൃഷിയും വെള്ളത്തിലായി.

എരുമേലി പഞ്ചായത്തില്‍ നൂറോളം കുലച്ചു വാഴകളും,അന്‍പതോളം കുലയ്ക്കാത്ത വാഴകളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. മുണ്ടക്കയം പഞ്ചായത്തില്‍ കുലച്ച 50 വാഴകളും കുലയ്ക്കാത്ത 50 വാഴകളും നശിച്ചു.
കൂട്ടിക്കല്‍ പഞ്ചായത്തില്‍ കുലച്ച നൂറോളം വാഴകളും, കുലയ്ക്കാത്ത 105 വാഴകളും മലവെള്ളപ്പാച്ചിലില്‍ നശിച്ചു. കോരൂത്തോട്ടില്‍ കുലച്ച 20 വാഴകളും, 25 കുലയ്ക്കാത്ത വാഴകളും വെള്ളം കയറി നശിച്ചു.