കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 34-ാമത് വാര്‍ഷികാഘോഷം ഡിസംബര്‍ 13, 14 തീയതികളില്‍ സ്‌കൂള്‍ ഓഡിറ്റോ റിയത്തില്‍ വച്ചു നടക്കും. 13-ാം തീയതി വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാ ടികള്‍ ഉണ്ടായിരിക്കും. വൈകുന്നേരം 6.30 ന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം ‘ദൂരം’ അരങ്ങേറും.

14-ാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് മാനേജര്‍ ഫാ. ഡാര്‍വിന്‍ വാലു മണ്ണേലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കാസര്‍കോഡ് ജില്ലാ ക ളക്ടര്‍ ഡോ. ഡി. സജിത് ബാബു ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. പ്രിന്‍ സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ റിപ്പോര്‍ട്ടും വൈസ് പ്രിന്‍ സിപ്പല്‍ ഫാ. മനു കെ. മാത്യു സ്വാഗതവും ആശംസിക്കും.

പി.ടി.എ. പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി  ആനി വര്‍ക്കി, സ്‌കൂള്‍ ക്യാപ്റ്റന്‍ ഫേബ തെരേസ് സെബാസ്റ്റ്യന്‍, വിദ്യാര്‍ത്ഥി പ്രതിനിധി എയ്ഞ്ചല്‍ ആന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തി ല്‍ ഉന്ന തവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് 2 മുതല്‍ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.