കാഞ്ഞിരപ്പള്ളി: കോവിഡ് മഹമാരിയിൽ ഓക്സിജൻ ക്ഷാമം നേരിടുന്നതു മൂലം ദയ ആംബുലൻസിന് ഓക്സിജൻ സിലിണ്ടറുകൾ ഇസ്ലാമിക് സെന്ററിൽ എസ്.ഐ. ഒ ഏരി യ കമ്മറ്റിയുടെ നേതൃത്വത്തിൽ ദയ പാലിയേറ്റീവ് അധികൃതർക്ക് കൈമാറി. ചടങ്ങി ൽ എസ്.ഐ.ഒ ഏരിയ സെക്രട്ടറി നസീഫ് അഹമ്മദ് ജോ.സെക്രട്ടറി സനത്ത് സഫർ ഏരിയ കമ്മിറ്റി അംഗങ്ങളായ യാസീൻ, റാസി എന്നിവരുടെ നേതൃത്വത്തിൽ ദയ പാ ലിയേറ്റീവ് ചെയർമാൻ ഒ.എസ് അബ്ദുൽ കരീമിനു കൈമാറി.പാലിയേറ്റീവ് കെയർ സെക്രെട്ടറി ഇസ്മായിൽ ലെഗ്‌സ്, കമ്മറ്റി അംഗങ്ങളായ അബ്ദുൽ റഷീദ്, അബ്ദുൽ ജ ബ്ബാർ, അൻസർ റഷീദ് എനിയവർ പങ്കെടുത്തു.