കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സ്നേഹഗാഥ സംഗമം 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപള്ളി ലൈബ്രറി കൗൺസിൽ ഹാളിൽ നടക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ആലുവ യുസി കോളജ് അധ്യാപിക ഡോ. മൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധകൃഷ്ണൻ നായർ, വർഗീസ് മള്ളാത്ത്, ഡോ. മഞ്ജുഷ പണിക്കർ, എൻ. ചന്ദ്രബാബു, പൊൻകുന്നം സെയ്ദ്, ബി. ഹരികൃഷ്ണൻ, എ.ആർ. മീന എന്നിവർ പ്രസംഗിക്കും.
കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ താലൂക്കിലെ വനിതാ ഗ്രന്ഥശാല പ്രവർത്തകരുടെ വായന കൂട്ടായ്മയാണ് സ്നേഹഗാഥ. വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കുക, ശ്രന്ഥശാലപ്രവർത്തനത്തിന് പിൻബലമേകുക, സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്നത്.